മലപ്പുറം ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം

മലപ്പുറം: ആര്‍എസ്‌എസ് ജില്ലാകാര്യായലത്തിന് ബോംബാക്രമണം. മുണ്ടുപറമ്ബ് ഗവണ്‍മെന്റ് കോളെജിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്ന ആക്രമണം. നാടന്‍ ബോംബാണ് എറിഞ്ഞത്. കെട്ടിടത്തിന്റെ ഇടതുവശത്തുള്ള റോഡില്‍നിന്ന് താഴേക്കുള്ള കെട്ടിടത്തിനു നേരേ സ്ഫോടകവസ്തു എറിയുകയായിരുന്നു. ജില്ലാ പ്രചാരകന്‍ കാര്യാലയത്തില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി.

വീര്യമേറിയ ഗുണ്ട് ഇനത്തില്‍പെട്ട നാടന്‍ ബോംബാണ് ഉപയോഗിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഈ കെട്ടിടത്തിന്റെ ഉടമയോട് ആര്‍എസ്‌എസിനെ വാടകയൊഴിപ്പിക്കണമെന്ന് സ്ഥലത്തെ എസ് ഡി പി ഐ നേതാക്കള്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നുവന്നു പറയപ്പെടുന്നു. അപ്രഖ്യാപിത ഹര്‍ത്താല്‍ദിനത്തില്‍ കാര്യാലയം ആക്രമിക്കാനുള്ള പദ്ധതി ചിലര്‍ ആസൂത്രണം ചെയ്തിരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *