പരിശീലനത്തിനിടെ യു.എസ് സൈനിക വിമാനം തകര്‍ന്നു വീണു; അഞ്ചു മരണം

വാഷിങ്ടണ്‍: യു.എസിന്റെ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് അഞ്ചു മരണം. ദക്ഷിണ അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹൈവേയിലാണ് വിമാനം തകര്‍ന്ന് വീണത്. പരശീലനപ്പറക്കലിനിടെയാണ് അപകടം.

സി130 എന്ന സൈനിക വിമാനമാണ് തകര്‍ന്നതെന്ന് ജോര്‍ജിയ നാഷണല്‍ ഗാര്‍ഡ് വക്താവ് അറിയിച്ചു. യാത്രക്കാരായ അഞ്ചുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *