രാജസ്ഥാനില്‍ 23 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്


ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മ​ന്ത്രി​സ​ഭ​യി​ലെ 23 മ​ന്ത്രി​മാ​ര്‍ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. 13 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും പ​ത്ത് സ്റ്റേ​റ്റ് മ​ന്ത്രി​മാ​രു​മാ​ണ് ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. രാ​ജ്ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ മ​ന്ത്രി​മാ​ര്‍​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.


രാ​ജ​സ്ഥാ​നി​ല്‍ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യും സ​ച്ചി​ന്‍ പൈ​ല​റ്റ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യും ഡി​സം​ബ​ര്‍ 17ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. മൂ​ന്ന് ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യും ഗെ​ഹ്‌​ലോ​ട്ടും പൈ​ല​റ്റും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.




Sharing is Caring