യുവതികള്‍ പ്രവേശിച്ചാല്‍ എന്ത് ചെയ്യണമെന്ന് തന്ത്രിക്കറിയാമെന്ന് പന്തളം കൊട്ടാരം


തിരുവനന്തപുരം: ഇന്ന് രാവിലെ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ച്‌ പന്തളം കൊട്ടാരം. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ ആചാരപരമായി എന്ത് ചെയ്യണമെന്ന് തന്ത്രിക്കറിയാമെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മ അറിയിച്ചു. പത്തനംതിട്ടയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അതേസമയം, സന്നിധാനത്തേക്ക് പൊലീസ് സംരക്ഷണത്തില്‍ പോയ രണ്ട് യുവതികളെ തിരിച്ചിറക്കി. ക്രമസമാധാന പ്രശ്നത്തെ തുടര്‍ന്നാണ് യുവതികളെ തിരിച്ചിറക്കുന്നതെന്നാണ് പൊലീസ് ഒൗദ്യോഗികമായി അറിയിച്ചത്. ഇതിനിടെ മലപ്പുറം സ്വദേശിയായ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.




Sharing is Caring