ജയ്പുര്‍: രാജസ്ഥാനിലെ സികറില്‍നിന്നും ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍. അഞ്ചംഗ സംഘത്തെയാണ് ബുധനാഴ്ച സികര്‍ പോലീസ് പിടികൂടിയത്. ഇവരില്‍നിന്നു ടിവിയും ലാപ്ടോപ്പും 17 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.













