രണ്ടാംഭാര്യയുടെ ഒത്താശയോടെ അല്‍വാസിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്(ഫിലിപ്പോസ്52), ഭാര്യ ലൈസാമ്മ(45) എന്നിവരാണ് പിടിയിലായത്.
ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മാതാവിനെ വിവരം ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്. വൈദ്യപരിശോധനയ്ക്ക് എത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി അയല്‍വാസിയുടെ പേര് വെളിപ്പെടുത്തി.

സഹപാഠിയാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ ലെസാമ്മ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. കുഞ്ഞുമോന്റെ ആദ്യഭാര്യയും ഒരു കുട്ടിയും ഇയാളുടെ നിരന്തരപീഡനത്തെ തുടര്‍ന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പിന്നീടാണ് ലൈസാമ്മയെ വിവാഹം കഴിച്ചത്. ഇവരുടെയും രണ്ടാംവിവാഹമായിരുന്നു.













