രണ്ടര രൂപയ്ക്ക് സുവിധ സാനിട്ടറി നാപ്കിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിപണിയിലിറക്കി

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള സുവിധ സാനിട്ടറി നാപ്കിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിപണിയിലിറക്കി. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്കു കീഴില്‍ ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാപ്കിനുകള്‍ രാജ്യത്തെ 3200 ജന്‍ ഔഷധികേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

നിര്‍ധന സ്ത്രീകളെ ലക്ഷ്യമിട്ട് രണ്ടര രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ജന്‍ഔഷധി നാപ്കിനുകള്‍ വിപണിയിലെത്തിക്കുന്നത്. അന്തരീക്ഷ വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ നശിക്കുന്നതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണ്.

ഗുണ നിലവാരം കുറഞ്ഞ സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കുന്ന 58 ശതമാനം സ്ത്രീകള്‍ക്ക് മൂത്രാശയ രോഗങ്ങള്‍ അടക്കം പിടിപിടുന്നത് സര്‍വെയില്‍ വ്യക്തമായിരുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും സ്വച്ഛഭാരത് അഭിയാന്‍ ലക്ഷ്യവും ഒന്നിച്ച്‌ നേടുന്നതാണ് ജന്‍ഔഷധി നാപ്കിനുകള്‍. രാജ്യത്ത് ഇതാദ്യമായാണ് സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ നാപ്കിന്‍ വിപണിയിലിറങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *