“രണ’ത്തില്‍ പൃ​ഥ്വി​ക്കൊ​പ്പം റ​ഹ്മാ​നും

നി​ര്‍​മല്‍ സ​ഹ​ദേ​വ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന “ര​ണ’​ത്തി​ല്‍ പൃ​ഥ്വി​ക്കൊ​പ്പം റ​ഹ്മാ​നും. സി​നി​മ​യെക്കു​റി​ച്ചു​ള്ള സ​സ്പെ​ന്‍​സു​ക​ളി​ല്‍ ഒ​ന്നാ​ണ് ത​ന്‍റെ ക​ഥാ​പാ​ത്ര​മെ​ന്നും അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തുവി​ടുന്നില്ലെന്നും റ​ഹ്മാ​ന്‍ പ​റ​യു​ന്നു. മു​ന്പ് “ഡെ​ട്രോ​യിറ്റ് കോ​സിംഗ്’ എ​ന്നാ​യി​രു​ന്നു സി​നി​മ​യ്ക്കു പേ​രി​ട്ടി​രു​ന്ന​തെ​ങ്കി​ലും ര​ണം എ​ന്നു മാ​റ്റു​ക​യാ​യി​രു​ന്നു.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം യു​എ​സി​ലാ​ണു ന​ട​ക്കു​ന്ന​ത്. ചിത്രത്തില്‍ മം​മ്ത മോ​ഹ​ന്‍​ദാ​സി​നൊ​പ്പം ഇ​ഷ ത​ല്‍​വാ​ര്‍, അ​ശ്വി​ന്‍ കു​മാ​ര്‍, ന​ന്ദു, ശി​വ​ജി​ത്ത് എ​ന്നി​വ​രാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യ്ക്കുവേ​ണ്ടി 50 ദി​വ​സം താ​ന്‍ മാ​റ്റിവച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഓ​ക്ടോ​ബ​റി​ല്‍ തി​രി​ച്ചുവ​രു​മെ​ന്നും പൃ​ഥ്വി​രാ​ജ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *