രജനീകാന്തിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു


സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഷങ്കറിന്റെ പുതിയ ചിത്രമായ 2.0 ന്റെ ഷൂട്ടിംഗിനിടെയാണ് രജനിയുടെ വലതുകാല്‍മുട്ടിന് പരിക്കേറ്റത്. ഷൂട്ടിംഗിനിടെയുണ്ടായ വീഴ്ചയിലാണ് രജനീകാന്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള കേളമ്പക്കം ചെട്ടിനാട് ഹോസ്പിറ്റലിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നും, പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രജനീകാന്ത് മടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.




Sharing is Caring