രഘുറാം രാജന്‍ സാമ്പത്തിക നൊബേല്‍ സാധ്യതാ പട്ടികയില്‍


റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ സമ്മാന സാധ്യത പട്ടികയില്‍. ക്ലാരിവേറ്റ് അനലിറ്റിക്‌സ് ആണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന സാധ്യത പട്ടിക പുറത്തുവിട്ടത്. 22 പേരുടെ സാധ്യത പട്ടികയില്‍ നിന്ന് ആറു പേരുടെ അന്തിമ പട്ടികയിലാണ് രാജനും ഇടംപിടിച്ചത്.


പട്ടികയില്‍ മുന്‍ നിരയില്‍ രഘുറാം ഇല്ലെന്നും പുരസ്‌കാരം കിട്ടാന്‍ സാധ്യത കല്‍പിക്കുന്നവരുടെ ഇടയില്‍ ഉണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് ഇദ്ദേഹമായിരുന്നു ആര്‍.ബി.ഐയുടെ ഗവര്‍ണര്‍. നോട്ട് നിരോധനത്തെ രഘുറാം രാജന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. തിങ്കളാഴ്ചയാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുക.




Sharing is Caring