ദിലീപിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീട് ആക്രമിച്ചവര്‍ക്കെതിരെയുളള അന്വേഷണം നടന്റെ അടുപ്പക്കാരിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഡ്വ. കെ.സി സന്തോഷിന്റെ വീടിന് നേരെയാണ് ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ആക്രമണം ഉണ്ടായത്. രാത്രി പത്തുമണിയോടെ ഗുണ്ടും കല്ലുകളുമാണ് സന്തോഷിന്റെ വീടിന് നേരെ എറിഞ്ഞത്. കല്ലേറില്‍ മുറ്റത്തിരുന്ന സ്‌കൂട്ടറിന് കേടുപറ്റിയിരുന്നു. കാറിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണ് സന്തോഷ് നല്‍കിയ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ ദേശം സ്വദേശികളായ രണ്ടുപേര്‍ക്കെതിരെയാണ് അന്വേഷണം. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോള്‍ അഭിഭാഷകന്‍ സന്തോഷിന്റെ വീടിന് സമീപമാണ് കാണിക്കുന്നത്. ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്നില്‍ ഇവര്‍ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.














