മാറാട് കേസ് : പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം ടി രമേശ്

മാറാട് കേസില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി ബന്ധമുള്ള എന്‍ഡിഎഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞതായി വിക്കിലീക്‌സ് രേഖകളില്‍ ഉണ്ടെന്നും രമേശ് വെളിപ്പെടുത്തി. ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങളുടെ പരീക്ഷണ ശാലയായിരുന്നു മാറാട് കലാപം. മുസ്ലീംലീഗ്‌കോണ്‍ഗ്രസ്‌സിപിഎം നേതാക്കള്‍ക്ക് കലാപമായി ബന്ധമുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഇതേപ്പറ്റി മൗനം ദീക്ഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിച്ചത് അന്തരിച്ച ഇ അഹമ്മദാണ്. മരിച്ചു പോയെങ്കിലും അഹമ്മദിന്റെ പങ്കിനെപ്പറ്റിയും അന്വേഷണം നടത്തണം. കേരളത്തില്‍ ലീഗ് സിപിഎംജിഹാദി അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ട്.
ജിഹാദികള്‍ക്ക് ലീഗും സിപിഎമ്മും ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്യുകയാണ്. ഇവര്‍ക്ക് നല്‍കുന്ന പിന്തുണ കേരള സമൂഹത്തിന് അപകടകരമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍ഡിഎഫിന് തീവ്രവാദ ബന്ധമുണ്ടെന്ന് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഖിലകേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. ദേശ വിരുദ്ധ സംഘടനയെ ജനാധിപത്യ രീതിയിലല്ല നേരിടേണ്ടത്. അത് നിയമപരമായി തന്നെ നേരിടണം. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് എങ്ങനെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ അനുകൂലിക്കാന്‍ സാധിക്കുന്നത്?
കേരളത്തില്‍ ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് പോപ്പുലര്‍ഫ്രണ്ട്. വേങ്ങര തെരഞ്ഞെടുപ്പില്‍ നാലു വോട്ട് കിട്ടാന്‍ വേണ്ടിയാണ് സിപിഎം ഇവരെ പിന്തുണയ്ക്കുന്നത്. ഇത് രാജ്യ സുരക്ഷക്ക് ഭീഷണിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയ്ക്ക് നോട്ടീസില്‍ പേരു വെക്കാന്‍ അനുവാദം നല്‍കിയ കെ മുരളീധരന്‍ എംഎല്‍എ അത് അനുവദിക്കാന്‍ പാടില്ലായിരുന്നു.
ജനരക്ഷായാത്രയുമായ ബന്ധപ്പെട്ട് കേസെടുത്ത നടപടി പിണറായിക്ക് ബിജെപിയെപ്പറ്റി അറിവില്ലാത്തതു കൊണ്ടാണ്. ഓലപ്പാമ്ബ് കാണിച്ച് ബിജെപിയെ വിരട്ടാന്‍ നോക്കേണ്ടെന്നും രമേശ് പറഞ്ഞു. അഖിലകേസില്‍ ബിജെപി കക്ഷി ചേരില്ല. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളാണ് കേസിലെ കക്ഷികള്‍.
അതില്‍ രാഷ്ട്രീയ കലര്‍ത്താന്‍ ബിജെപി ഉദ്യേശിക്കുന്നില്ല. അച്ഛനമ്മമാരുടെ വിഷമം മനസ്സിലാക്കാനുള്ള ഹൃദയ നൈര്‍മ്മല്യം പിണറായിക്കും കോടിയേരിക്കും ബൃന്ദാകാരാട്ടിനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍, സെക്രട്ടറി കെ വി സുധീര്‍ എന്നിവരും പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *