കൊച്ചി: രക്ഷാ ബന്ധന്‍ വേളയില്‍ ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ജുവല്ലറി ബ്രാന്‍ഡുകളില്‍ ഒന്നായ മിയാ ബൈ തനിഷ്ക് കാലാതീതമായ സാഹോദര്യ ബന്ധം ആഘോഷി ക്കുവാന്‍ അവസരമൊരുക്കുന്നു. സാഹോദര്യ സ്നേഹത്തിന്‍റെ ആഘോഷത്തിനായി ബ്രാന്‍ഡ് സുന്ദരമായ സില്‍വര്‍ രാഖി ശേഖരമായ ഷെയ്ഡ്സ് ഓഫ് രാഖി പുറത്തിറക്കി.

എല്ലാ സഹോദരങ്ങള്‍ക്കും ഹൃദയപൂര്‍വ്വമുള്ള ആലിംഗനമായി അനുഭവപ്പെടുന്ന മനോഹരമായ ശേഖരമാണ് ഷെയ്ഡ്സ് ഓഫ് ഭായ്. വ്യത്യസ്ഥരായ സഹോദരന്‍മാര്‍ക്കുള്ള വിവിധ രാഖികളാണ് മനോഹരമായ ഈ ശേഖരത്തില്‍ ഉള്ളത്. വൈവിധ്യമാര്‍ന്ന രീതിയില്‍ പ്രയോജനപ്പെടുത്താനും സഹോദര സ്നേഹം ഹൃദയത്തോടടുത്ത് പ്രതിഷ്ഠിക്കാനാവും വിധവും ഈ രാഖികള്‍ പെന്‍ഡന്‍റുകളായും മാറ്റാവുന്നതാണ്. സഹോദരന്‍മാര്‍ ഇല്ലാത്തവര്‍ക്കായി സഹോദരീ സ്നേഹം തുളുമ്പുന്ന വിധത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ സഹോദരിമാര്‍ക്കുള്ള രാഖികളുമുണ്ട്. മിയയുടെ ക്വീന്‍ സിസ്റ്റര്‍ രാഖി സഹോദരിയുമായുള്ള ആത്മബന്ധം ആഘോഷിക്കാനുള്ളതാണ്.

മിയ ബൈ തനിഷ്കിന്‍റെ രാഖികള്‍ വാല്‍സല്യത്തിന്‍റെ നൂലുകള്‍ എന്നതിലൂപരി അതിരുകളില്ലാത്ത സ്നേഹത്തിന്‍റെ പ്രതീകം കൂടിയായി വളരുകയാണ്. ഈ വര്‍ഷം ബ്രാന്‍ഡ് കസ്റ്റമൈസബിള്‍ രാഖികള്‍ കൂടി അവതരിപ്പിക്കുന്നുണ്ട്. രാഖികളില്‍ ചിത്രങ്ങള്‍ പതിപ്പിക്കാന്‍ അതു അവസരം നല്‍കും. വീട്ടിലിരുന്നു തന്നെയോ അടുത്തുള്ള മിയ സ്റ്റോര്‍ സന്ദര്‍ശിച്ചോ രാഖി പേഴ്സണലൈസ് ചെയ്യാം. സഹോദരങ്ങളുടെ ചിത്രം ജീവനക്കാര്‍ക്കു കൈമാറി അതു സില്‍വര്‍ രാഖിയില്‍ പതിപ്പിക്കാം.
മിയയെ സംബന്ധിച്ച് രക്ഷാ ബന്ധന്‍ ഉല്‍സവ കാലത്തിന്‍റെ ആരംഭമാണെന്ന് മിയ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു. സമ്മാനങ്ങള്‍ നല്‍കുന്നതിന്, പ്രത്യേകിച്ച് ഫാഷനബിളും പോക്കറ്റിനിണങ്ങുന്നവയും ആകര്‍ഷകവും മൂല്യമുള്ളതുമായവ തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും മിയയാണ് പരിഗണിക്കുന്നത്. രക്ഷാ ബന്ധന്‍ അത്തരത്തില്‍ സമ്മാനത്തിന്‍റേതായ ഒരു അവസരമാണ്. വര്‍ഷം മുഴുവന്‍ അണിയാവുന്ന പെന്‍ഡന്‍റ് ആയി ഈ രാഖികള്‍ ഇരട്ട മൂല്യം നല്‍കുന്നു എന്നതാണ് അതിന്‍റെ ഏറ്റവും മികച്ച സവിശേഷതയെന്നും ശ്യാമള രമണന്‍ പറഞ്ഞു.

മിയ ബൈ തനിഷ്കിന്‍റെ 925 സ്റ്റെര്‍ലിങ് സില്‍വര്‍ രാഖി ശേഖരത്തിലെ രാഖികള്‍ക്ക് 1499 രൂപ മുതലാണ് വില.













