രക്ത സമ്മർദ്ധവും കോവിഡും

ബി പി അല്ലെങ്കില്‍ ബ്ലഡ് പ്രഷറിനെ ഒരു സൈലന്റ് കില്ലറായാണ് പൊതുവേ പറയാറുള്ളത്. 45 വയസ്സിനു മുകളിലുള്ള 50 ശതമാനം പേരിലും സാധാരണ കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് രക്തസമ്മര്‍ദ്ദം. ഇത് തിരിച്ചറിയാന്‍ ബിപി കൃത്യമായി പരിശോധിക്കുക തന്നെ വേണം.

പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലാത്ത അതി രക്തസമ്മര്‍ദ്ദം ഒരു മസ്തിഷ്കാഘാതമായോ വൃക്കരോഗമായോ ഹൃദ്രോഗമായോ പരിണമിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഇത് വളരെ വൈകിയ അവസ്ഥയാണ് അതിനാല്‍ “കൃത്യമായി പരിശോധിക്കൂ, തിരിച്ചറിയൂ, നിയന്ത്രിക്കൂ, കൂടുതല്‍ കാലം ജീവിക്കൂ” എന്നതാണ് ലോകാരോഗ്യ സംഘടന നല്‍കിയ മുദ്രാവാക്യം.

25 വയസ്സിന് ശേഷം ഓരോ വ്യക്തിയും വര്‍ഷംതോറും ബിപി കൃത്യമായി പരിശോധിക്കണം.എങ്കില്‍ മാത്രമേ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. ഒരിക്കല്‍ തിരിച്ചറിഞ്ഞാല്‍ കൃത്യമായ വ്യായാമവും മരുന്നുകളും കഴിക്കണം ഉപ്പ് ഒഴിവാക്കുകയും വേണം. കൊവിഡ് കാലത്ത് ഡോക്ടര്‍മാരെ കാണാനും ആശുപത്രിയില്‍ വരാനും നിയന്ത്രണങ്ങളും പരിമിതികളും ഉണ്ട്. ഇക്കാര്യത്തില്‍ ബിപി രോഗികള്‍ മരുന്നുകള്‍ നിര്‍ത്താനോ ഭക്ഷണരീതി മാറ്റാനോ പാടില്ല.

വ്യായാമക്കുറവ്, മാനസികസമ്മര്‍ദ്ദം എന്നിവ ലോക്ഡൗണ്‍ കാലത്ത് കൂടുതലാണ് എന്നതിനാല്‍ വീട്ടിനകത്ത് പരിമിതമായ സ്ഥലത്ത് പറ്റാവുന്ന വ്യായാമമുറകള്‍ നിര്‍ബന്ധമായും ചെയ്യണം. ഒരു എക്സര്‍സൈസ് സൈക്കിള്‍ ഇതിന് വളരെ ഉപകാരപ്രദമായിരിക്കും.

ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കണം. മരുന്നുകള്‍ മുടക്കാതെ കഴിക്കണം എങ്കില്‍ മാത്രമേ ഇതിനെ ദൂഷ്യഫലങ്ങള്‍ ആയ സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാന്‍ പറ്റുകയുള്ളൂ. ആശുപത്രി കിടക്കകള്‍ക്കും മറ്റും ക്ഷാമമുള്ള ഈ കാലത്ത് പ്രതിരോധം തന്നെയാണ് ഏറ്റവും ഉത്തമമായ മാര്‍ഗം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *