യോഗിയെ കേരളത്തിലെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സി.പി.എം


ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് കേരളത്തില്‍ എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇവിടുത്തെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സി.പി.എം. അടുത്തിടെ യോഗിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ നിരവധി കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ചിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയായിരുന്നു ഇത്രയും വലിയ അപകടത്തിന് കാരണം എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെത്തി ഇവിടുത്തെ ആശുപത്രികള്‍ എങ്ങനെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാന്‍ യോഗിയെ സി.പി.എം ക്ഷണിച്ചിരിക്കുന്നത്.
സി.പി.എം അക്രമത്തിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ഇന്ന് രാത്രിയോടെയാണ് യോഗി കേരളത്തില്‍ എത്തുന്നത്. നാളെ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ കീച്ചേരി മുതല്‍ കണ്ണൂര്‍ വരെ ഒമ്ബത് കിലോമീറ്റര്‍ അദ്ദേഹം പദയാത്രയില്‍ പങ്കെടുക്കും.




Sharing is Caring