അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പരോളില്ല


ബംഗളുരു: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നഎ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയ്ക്ക് പരോളില്ല. പരോള്‍ അനുവദിക്കണമെന്ന് ശശികലയുടെ അപേക്ഷ ജയില്‍ അധികൃതര്‍ തള്ളി. കരള്‍രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ശശികല അപേക്ഷിച്ചിരുന്നത്.66.6 കോടി രൂപയുടെ അനധികൃത സ്വത്ത് കേസില്‍ നാല് വര്‍ഷത്തെ തടവുശിഷയ്ക്ക് വിധിക്കപ്പെട്ട് ആണ് ശശികല ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കൂടി ഉള്‍പ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ശിക്ഷ പുനഃസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.




Sharing is Caring