യേശുദാസിന് പത്മവിഭൂഷന്‍; അക്കിത്തത്തിനും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കും ശ്രീജേഷിനും പത്മശ്രീ

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗായകന്‍ കെ.ജെ യേശുദാസിനു പത്മവിഭൂഷന്‍. മഹാകവി അക്കിത്തത്തിനും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കും ഹോക്കി താരം പി.ആര്‍ ശ്രീജേഷിനും പത്മശ്രീ ലഭിച്ചു.

ഏഴുപേര്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ ലഭിച്ചത്. യേശുദാസിനെ കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, ഉടുപ്പി രാമചന്ദ്ര റാവു, അന്തരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പാസ്വാന്‍, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവര്‍ക്കാണ് പത്മവിഭൂഷന്‍ ലഭിച്ചത്.

കേരളത്തില്‍നിന്ന് പത്മശ്രീ ലഭിച്ചവര്‍

ഹോക്കി താരം പി.ആര്‍. ശ്രീജേഷ്,
കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി
സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാള്‍
കോഴിക്കോട് വടകര കടത്തനാടന്‍ കളരി സംഘത്തിലെ മീനാക്ഷിയമ്മ.

പത്മഭൂഷന്‍ നേടിയവര്‍

വിശ്വ മോഹന്‍ ഭട്ട് – രാജസ്ഥാന്‍
പ്രൊ. ദേവി പ്രസാദ് ദ്വിവേദി- യുപി
ടെഹംടന്‍ ഉദ്‌വാദിയ- മഹാരാഷ്ട്ര
രത്‌ന സുന്ദര്‍ മഹാരാജ്- ഗുജറാത്ത്
സ്വാമി നിരജ്ഞന നന്ദ സരസ്വതി- ബീഹാര്‍
മഹാ ചക്രി ശിരിന്തോന്‍-തായ്‌ലാന്‍ഡ്
ചോ രാമസ്വാമി- തമിഴ്‌നാട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *