ലോ അക്കാദമി : ചര്‍ച്ചയില്‍ തീരുമാനമായില്ല; സമരം തുടരും


പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.


സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.


കോളജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥി നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. എന്നാല്‍ പ്രിന്‍സിപ്പാളിനെ മാറ്റുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.



Sharing is Caring