യൂറോപ്പ സെമിയില്‍ ആഴ്സണല്‍ അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം


യൂറോപ്പ ലീഗിന്റെ സെമിഫൈനല്‍ ഡ്രോ കഴിഞ്ഞപ്പോള്‍ സെമിയില്‍ കാത്തിരിക്കുന്നത് ഫൈനലിനേക്കാള്‍ വലിയ പോര്. സ്പാനിശ് ശക്തികളായ അത്ലറ്റിക്കോ മാഡ്രിഡും ലണ്ടന്‍ ശക്തികളായ ആഴ്സണലുമാണ് യൂറോപ്പ ലീഗ് സെമിയില്‍ നേര്‍ക്കുനേര്‍ വരിക. ഇരുടീമുകളും തമ്മില്‍ യൂറോപ്യന്‍ പോരാട്ടങ്ങളില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.


രണ്ടാം സെമിയില്‍ ഓസ്ട്രിയ ടീമായ സാല്‍സ്ബര്‍ഗ് ഫ്രഞ്ച് ടീമായ ഒളിമ്ബിക് മാഴ്സയേയും നേരിടും. ഏപ്രില്‍ 26ന് ആദ്യ പാദ സെമിയും മെയ് 3ന് രണ്ടാം പാദ സെമിയും നടക്കും. പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ആഴ്സണലിന് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ കൊണ്ട് യൂറോപ്പ കിരീടം നിര്‍ബന്ധമാണ്.




Sharing is Caring