യൂട്യൂബ് ‘ടേക്​ എ ബ്രേക്’​ ഫീച്ചര്‍; ഇനി വിഡിയോ കാണുന്നതിനിടെ ഇടവേള

പുതിയ ഫീച്ചറുമായി വീണ്ടും യൂട്യൂബ്. മണിക്കൂറുകള്‍ നീണ്ട വിഡിയോ കണ്ടു മടുക്കുമ്ബോള്‍ ഉപയോക്താള്‍ക്ക് ഇനി യൂട്യൂബില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കാം.

യൂട്യൂബ്​ ആന്‍ഡ്രോയിഡ്​ ആപ്പിന്റെ 13.17.55 പതിപ്പിലാണ്​ ‘ടേക്​ എ ബ്രേക്’​ എന്ന പുതിയ ഫീച്ചറുള്ളത്. ഉപയോക്​താക്കള്‍ക്ക്​ ഇഷ്​ടാനുസരണം 15, 30, 60, 90, 180 മിനിറ്റുകള്‍ ഇടവേള ക്രമീകരിക്കാന്‍ കഴിയും. അതിനായി മുകളില്‍ വലതുമൂലയിലെ യൂസര്‍ ഫോട്ടോയില്‍നിന്ന്​ സെറ്റിങ്​സ്​>ജനറല്‍> റിമൈന്‍ഡ്​ മീ ടു ടേക്ക്​ എ ബ്രേക്​ ഒാപ്​ഷന്‍ എടുത്താല്‍ മതിയാകും.

ഒരിക്കല്‍ സമയം ക്രമീകരിച്ചാല്‍ വിഡിയോ കണ്ട്​ നിശ്ചിത സമയമെത്തുമ്ബോള്‍ താല്‍ക്കാലികമായി നിര്‍ത്തും. കുറച്ചുസമയം കഴിഞ്ഞ്​ കാഴ്​ച തുടരാനാണ്​ താല്‍പര്യമെങ്കിലും അതിനും, നിര്‍ത്തി പോകാനാണെങ്കില്‍ അതിനും പുതിയ ഫീച്ചറിലൂടെ സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *