യു.പിയില്‍ ഭൂമി കൈയേറ്റക്കാരും പൊലിസും ഏറ്റുമുട്ടി; 21 മരണം


ഭൂമി കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലിസിനെതിരെ കയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മധുര പൊലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. 50ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.


ജവഹര്‍ ബാഗിലെ 260 ഏക്കര്‍ ഭൂമി കൈയടക്കിവച്ച ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി അംഗങ്ങളാണ് ആക്രമണം നടത്തിയത്. അലഹാബാദ് ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍.


ഇവരെ ഒഴിപ്പിക്കാന്‍ അടുത്തിടെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ പൊലിസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഇന്നലെ കുടിയൊഴിപ്പിക്കാനെത്തിയ പൊലിസിനുനേരെ കല്ലെറിയുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ഐജി എച്ച്.ആര്‍.ശര്‍മ അറിയിച്ചു. പൊലിസ് തിരിച്ച് വെടിവച്ചു. കണ്ണീര്‍വാതകവും പ്രയോഗിച്ചു. കൈയേറ്റക്കാര്‍ തോക്കും സ്‌ഫോടന വസ്തുക്കളും കരുതിയിരുന്നതായി പൊലിസ് പറഞ്ഞു.

അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 250ല്‍ അധികം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.



Sharing is Caring