യു.പിയില്‍ നായ്ക്കള്‍ മോര്‍ച്ചറിയില്‍ കയറി മൃതദേഹം തിന്നു; മൂന്നു പേര്‍ അറസ്റ്റില്‍


ഉത്തര്‍പ്രദേശിലെ ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് നായ്ക്കള്‍ കയറി മൃതദേഹം തിന്ന സംഭവത്തില്‍ മൂന്നു പേരെ ലക്‌നൗ പൊലിസ് അറസ്റ്റ് ചെയ്തു. വാര്‍ഡ് ബോയ് ഇസ്‌ലാം, സുരക്ഷാ ഉദ്യോഗസ്ഥന്‍ പവന്‍ മിശ്ര, സൂപ്പര്‍വൈസര്‍ ആഷിഷ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് നായകള്‍ കയറി മൃതദേഹത്തെ വികൃതമാക്കിയ നിലയിലാണ് കണ്ടത്.


ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി ഡയരക്ടര്‍ ദേവേന്ദ്ര സിങ് പറഞ്ഞു.



Sharing is Caring