കശ്മീരില്‍ പൊലിസുകാരന്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു


കശ്മീരില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തീവ്രവാദികളുടെ വേടിയേറ്റു മരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലാണ് സംഭവം. മെഹന്ദി കാഡലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ അബ്ദുറഷീദാണ് കൊല്ലപ്പെട്ടത്.


ആയുധങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നത്. വെടിയേറ്റ അബ്ദുറഷീദിനെ അനന്ത്‌നാഗ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


നേരത്തെ, ശനിയാഴ്ച നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ അടക്കം എട്ടു സുരക്ഷാ സൈനികര്‍ കശ്മീരിലെ പുല്‍വാമയില്‍ കൊല്ലപ്പെട്ടിരുന്നു.



Sharing is Caring