യു ഡി എഫ് നടത്തിയ രാപകൽ സമരത്തിൽ പിന്തുണയുമായി കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് പങ്കെടുത്തതിനെ ന്യായീകരിച്ച് പാർട്ടി ചെയർമാൻ കെ എം മാണി. സ്വന്തം നിയോജക മണ്ഡലത്തിൽ സഹോദര പാർട്ടി നടത്തിയ പരിപാടിയിലാണ് ജോസഫ് പങ്കെടുത്തതെന്നും അതിൽ തെറ്റില്ലെന്നും മാണി വിശദീകരിച്ചു.
മുന്നണി പ്രവേശനത്തെ ചൊല്ലി പാർട്ടിയിൽ രണ്ടഭിപ്രായം ഇല്ലെന്നും മാണി പറഞ്ഞു. എൽ ഡി എഫിലേക്ക് പോകാൻ ജോസ് കെ മാണി താല്പര്യം പ്രകടിപ്പിക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ വീട്ടിൽ പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു മാണിയുടെ മറുപടി.

വ്യാഴാഴ്ച നടന്ന പരിപാടിയിലാണ് പിജെ ജോസഫ് പങ്കെടുത്തത്. കേന്ദ്ര സംസ്ഥാന സർക്കാരുകളെ പിജെ ജോസഫ് പതിനഞ്ചു മിനുറ്റ് നീണ്ട പ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചു.













