യു.ഡി.എഫ് കാലത്തെ റവന്യുവകുപ്പ് ഉത്തരവുകളില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍

കടമക്കുടിയും, മെത്രാന്‍കായലും നികത്തുവാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവില്‍ ക്രമക്കേടുണ്ടെന്നു കണ്ടെത്തല്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ മറ്റു ചില ഭൂമി സംബന്ധിച്ച മറ്റു തീരുമാനങ്ങളിലും ചട്ടലംഘനമുണ്ടെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക നിഗമനം. 127 ഉത്തരവുകളാണ് പരിശോധിച്ചത്. ഇതില്‍ ഭൂരിപക്ഷവും ചട്ടവിരുദ്ധമായിരുന്നു എന്ന് സമിതിയുടെ പരിശോധനയില്‍ വ്യക്തമായി.

ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു വകുപ്പിനോട് എ. കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷമാവും അന്തിമ റിപ്പോര്‍ട്ട് കൈമാറുക.

പ്രതിഷേധങ്ങളെ തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ പുത്തന്‍വേലിക്കര, മെത്രാന്‍കായല്‍, കടമക്കുടി ഉത്തരവുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *