എം.ജയതിലകന് പരിസ്ഥിതി പുരസ്‌കാരം

13417669_10206173976259699_1178936758535198808_nകേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇക്കൊല്ലത്തെ പരിസ്ഥിതി പുരസ്‌കാരം മംഗളം കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. ജയതിലകന്. 5001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 20-നു വൈകിട്ട് ആറു മണിക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അസോസിയേന്‍ സംസ്ഥാന സമ്മേളനത്തില്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം അവാര്‍ഡ് സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ 25 വരെ മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘നദികള്‍ക്കു ബലിയിടാം’ എന്ന പരമ്പരയാണു ജയതിലകനെ അവാര്‍ഡിന്നര്‍ഹനാക്കിയത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം, എറണാകുളം പ്രസ്‌ക്ലബും പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ഘടകവും സംയുക്തമായി ഏര്‍പ്പെടുത്തിയ അന്വേഷണാത്മക പരമ്പരയ്ക്കുള്ള നിബ് പുരസ്‌കാരം എന്നിവയും ഈ പരമ്പരയ്ക്ക് ലഭിച്ചിട്ടുണ്ട്. കുന്ദമംഗലം പിലാശ്ശേരി സ്വദേശിയും ബാലുശ്ശേരി തിരുവാഞ്ചേരിപ്പൊയില്‍ നിവാസിയുമാണ് ജയതിലകന്‍. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ ദൃശ്യമാധ്യമ അവാര്‍ഡിനു കൈരളി പീപ്പിള്‍ ചാനലിലെ കൊച്ചി റിപ്പോര്‍ട്ടര്‍ സി.സമീര്‍ അര്‍ഹനായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *