യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു


യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞതായി ഫെഡറല്‍ കോമ്പറ്റിറ്റീവ്‌നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (എഫ്.സി.എസ്.എ.) പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 9,121,167 പേരാണുള്ളത്. ഇതില്‍ 6,298,294 പുരുഷന്മാരും 2,822,873 സ്ത്രീകളും ഉള്‍പ്പെടും.


ജനസംഖ്യയുടെ 69 ശതമാനം പുരുഷന്മാരും 31 ശതമാനം സ്ത്രീകളുമാണ്. 2008-ല്‍ 48 ലക്ഷമായിരുന്നു യു.എ.ഇ.യിലെ ജനസംഖ്യ. കഴിഞ്ഞ ഒന്പതുവര്‍ഷത്തിനിടെ ഇത് ഇരട്ടിയായി വര്‍ധിച്ചു. പുതിയ വിവരശേഖരണ സംവിധാനം അനുസരിച്ച് ഇനി എല്ലാ വര്‍ഷവും കൃത്യമായി വാര്‍ഷിക ജനസംഖ്യ പുറത്തുവിടാന്‍ കഴിയുമെന്ന് എഫ്.സി.എസ്.എ. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല നാസ്സര്‍ ലൂത്ത പറഞ്ഞു.




Sharing is Caring