ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹണി ബീ 2.5’ ന്റെ ട്രെയിലറെത്തി. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് ചിത്രത്തിലെ നായകന്‍. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ലിജോ മോളാണ് നായിക. ലാല്‍ ക്രിയേഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് എവൊല്യൂഷന്‍ സിനിമാസും ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു അന്തിക്കാടാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.













