‘യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്’ 1,017 എന്‍ട്രികള്‍

ദുബൈ: രണ്ടാമത് ‘യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്’ അവാര്‍ഡിനായി 1,017 എന്‍ട്രികള്‍ ലഭിച്ചതായി ദുബൈ ക്യാബിനറ്റ്കാര്യ മന്ത്രിയും ‘യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്’ അവാര്‍ഡ് ഓര്‍ഗനൈസിംഗ് കമ്മിററി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി വെളിപ്പെടുത്തി. 165 രാജ്യങ്ങളില്‍ നിന്നായാണ് എന്‍ട്രികള്‍ ലഭിച്ചിരിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദുബൈ വീക്ഷണത്തിന്റെ ഭാഗമായാണ് വിവിധ മേഖലകളില്‍ നവീനാശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കാന്‍ പുരസ്‌കാരം നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *