സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള തെളിവുകളടങ്ങിയ സിഡി കണ്ടെത്താനുള്ള ശ്രമം മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയെന്ന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. 9 മണിക്ക് ബിജുവിനെ എത്തിക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ എത്തിയത് 10.30 യ്ക്കാണ്. അവിടെ ആദ്യം പരാജയപ്പെട്ടുവെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.
രഹസ്യമായി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നേരത്തെ എത്തിച്ചിരുന്നെങ്കില്‍ തെളിവ് ലഭിക്കുമായിരുന്നുവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സത്യം കണ്ടുപിടിക്കാനുള്ള ശ്രമം പാളിയെന്നും കമ്മീഷന്‍ പരാമര്‍ശിച്ചു.














