ദേശീയ സ്‌കൂള്‍ കായിക മേള: സര്‍ക്കാര്‍ പിന്‍മാറിയത് നാണക്കേടെന്ന് പി ടി ഉഷ


കോഴിക്കോട്: ദേശീയസ്‌കൂള്‍ കായിക മേള നടത്തിപ്പില്‍ നിന്ന് പിന്‍മാറിയ സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാനാകില്ലെന്ന് പിടി ഉഷ. കായികമേള നടത്തിപ്പില്‍ നിന്ന് പിന്‍മാറിയ നടപടി നാണക്കേടാണ്. മേളയ്ക്ക് വലിയ ചിലവ് വരുമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. കോഴിക്കോട് ജില്ലയില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കോഴിക്കോട് തന്നെ മേള നടത്തണം. കായിക താരങ്ങളുടെ ഭാവി സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും പിടി ഉഷ പറഞ്ഞു.




Sharing is Caring