യു.എസ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ വാക്പോര് തുടരുന്നു


അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളുടെ വാക്പോര് തുടരുകയാണ്. മുന്‍വിധികളും വെറുപ്പുമാണ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അടിസ്ഥാനമെന്നാണ് ഹില്ലരിയുടെ ആരോപണം. ചിത്തഭ്രമം ബാധിച്ചതുപോലെയാണ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സ്വഭാവം. എന്നാല്‍ സ്വന്തം നയങ്ങളുടെ പരാജയം മറയ്ക്കാന്‍ ഹിലരി തന്നെ വര്‍ണ്ണവെറിക്കാരന്‍ എന്ന് വിളിക്കുകയാണെന്ന് ട്രംപ് തിരിച്ചടിച്ചു.


പതിവുപോലെ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളിലൂടെയാണ് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നേറുന്നത്. ന്യൂനപക്ഷവോട്ടുകളെച്ചൊല്ലിയാണ് ഒടുവില്‍ ഹിലരിയുടെ ട്രംപും കൊരുത്തത്. ലാറ്റിനമേരിക്കന്‍ വംശജരുടേയും കറുത്ത വര്‍ഗ്ഗക്കാരുടേയും താല്‍പ്പര്യങ്ങള്‍ക്ക് എതിരാളി കടുത്ത ഭീഷണിയാണെന്ന് രണ്ട് പേരും പരസ്പരം ആരോപിച്ചു.




Sharing is Caring