യു.എസിലെ മേരിലാന്‍ഡില്‍ വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു


യു.എസിലെ മേരിലാന്‍ഡിലെ എഡ്ജ്‌വുഡിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എഡ്ജ്‌വുഡിലെ ഓഫിസ് പാര്‍ക്കിലെ അഡ്വാന്‍സ്ഡ് ഗ്രാനൈറ്റ് സൊലൂഷന്‍സിലെ ജീവനക്കാരാണ് വെടിയേറ്റവരെന്ന് ഹാര്‍ഫോര്‍ഡ് കണ്‍ട്രി ഷെരിഫ് ജെഫ്രി ഗാഹ്‌ലെര്‍ പറഞ്ഞു.


ഇവരെ വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാദി ലബീബ് എന്ന 37കാരനാണ് ഇവരെ വെടിവച്ചത്. ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്തിനാണ് വെടിവച്ചതെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. വെടിവയ്പ്പില്‍ പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഷെരിഫ് അറിയിച്ചു.




Sharing is Caring