യു​എ​സി​ല്‍ വ​ര്‍​ക്ക് പെ​ര്‍​മിറ്റ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം


വാ​ഷിം​ഗ്ട​ണ്‍: എ​ച്ച്‌1 ബി ​വീ​സ​യു​ള്ള​വ​രു​ടെ ജീ​വി​ത​പ​ങ്കാ​ളി​ക​ള്‍​ക്കു യു​എ​സി​ല്‍ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നുള്ള ഡോണള്‍ഡ് ട്രം​പ് ഭ​ര​ണ​കൂ​ടത്തിന്‍റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ട്രംപ് അനുകൂലികളായ നിയമനിര്‍മാതാക്കളും ഐടി മേഖലയിലെ പ്രമുഖരുമാണ് എതിര്‍പപറിയിച്ച രംഗത്തെത്തിയത്. 2015ല്‍ ​ബ​റാ​ക് ഒ​ബാ​മ​യു​ടെ ഭ​ര​ണ​കാ​ല​ത്തു കൊ​ണ്ടു​വ​ന്ന ച​ട്ട​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ണു ട്രം​പി​ന്‍റെ നീ​ക്കമെന്നും അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​കു​മെ​ന്നുമായിരുന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍.


അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരകണക്കിന് പേരെയും നിരവധി കുടുംബങ്ങളുടെ നിലനില്‍പിനെയും ഇത് ബാധിക്കുമെന്നും അമേരിക്കന്‍ സാമ്ബത്തിക വ്യവസ്ഥിതിക്കും പ്രതികൂലമായി ഇത് മാറുമെന്നുമാണ് നീക്കത്തെ എതിര്‍ക്കുന്നവരുടെ വാദം. പു​തി​യ തീ​രു​മാ​നം അ​മേ​രി​ക്ക​യി​ലു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. എ​ച്ച്‌1 ബി ​വീ​സ​യി​ലെ​ത്തു​ന്ന നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് യു​എ​സി​ലെ​ത്തി​യ​തി​നു​ശേ​ഷം പ​ങ്കാ​ളി​ക​ള്‍​ക്ക് വി​വി​ധ ക​മ്ബ​നി​ക​ളി​ല്‍ ജോ​ലി ത​ര​പ്പെ​ടു​ത്തു​ന്ന​ത്. മൈ​ഗ്രേ​ഷ​ന്‍ പോ​ളി​സി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം യു​എ​സി​ലെ എ​ച്ച്‌ 1 ബി ​വീ​സ ഉ​ട​മ​ക​ളി​ല്‍ 71,000 പേ​രു​ടെ പ​ങ്കാ​ളി​ക​ള്‍​ക്ക് എം​പ്ലോ​യ്മെ​ന്‍റ് ഓ​ത​റൈ​സേ​ഷ​ന്‍ ഡോ​ക്യു​മെ​ന്‍റ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 90 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഇ​ന്ത്യ​ക്കാ​രാ​ണ്.


എ​ച്ച്‌1 ബി ​വീ​സ നി​യ​മ​ത്തി​ല്‍ ത​ത്ക്കാ​ലം മാ​റ്റം വ​രു​ത്തി​ല്ലെ​ന്ന് യു​എ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​തീ​രു​മാ​ന​ത്തി​ല്‍​നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ടു​ പോ​വു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശി​ക​ള്‍​ക്കു കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ന​ല്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് എ​ച്ച്‌1 വീ​സ വ​ര്‍​ക് പെ​ര്‍​മി​റ്റ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നാ​ണു മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.



Sharing is Caring