കൊച്ചിയില്‍ പള്ളിവരാന്തയില്‍ രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍


കൊച്ചി: കൊച്ചിയില്‍ രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് സമീപമുള്ള ഇക്ര ജുമാ മസ്ജിദിന്റെ വരാന്തയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാലര കിലോ തൂക്കം തോന്നിക്കുന്ന പെണ്‍കുഞ്ഞാണ്.പള്ളിയില്‍ നിസ്‌കാരം നടക്കുന്നിതിനിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. പുലര്‍ച്ചെ 5.22 വരെ കുഞ്ഞ് വരാന്തയില്‍ ഉണ്ടായിരുന്നില്ലെന്ന് പള്ളിയിലെത്തിയവര്‍ പറഞ്ഞു.


വിവരമറിഞ്ഞെത്തിയ കളമശ്ശേരി പൊലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിലേക്ക് മാറ്റി. പുത്തന്‍ ഉടുപ്പ്, പാന്റ്സ്, സോക്‌സ് എന്നിവ ധരിപ്പിച്ചാണ് കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. കുഞ്ഞ് ആരോഗ്യവതിയാണെന്നും എന്തെങ്കിലും തരത്തിലുള്ള ആന്തരിക ക്ഷതമോ മറ്റോ ഏറ്റിട്ടുണ്ടോയെന്നറിയാന്‍ 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം വ്യക്തമാക്കി.




Sharing is Caring