യുവാവിന്‍റെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയ കേസ്; യുവതി അറസ്റ്റില്‍


തിരുവമ്ബാടി: യുവാവിന്‍റെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍. കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടവഴിക്കല്‍ ഷമീന എന്ന 27 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് .
തിരുവമ്ബാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ രണ്ടുമാസം മുമ്ബുണ്ടായി സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കേസ്സിലെ മറ്റ് പ്രതികളായ തിരുവമ്ബാടി തണ്ണിക്കോട്ട് ടി.ജെ. ജോര്‍ജ് (50), കൂമ്ബാറ ഇടമുളയില്‍ ഡോണ്‍ ഫ്രാന്‍സിസ് (28) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.റിസോര്‍ട്ട് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിളിച്ചുവരുത്തി മദ്യം കുടിപ്പിക്കുകയും പിന്നീട് യുവതിക്കൊപ്പം വിടുകയുമായിരുന്നു.
യുവാവും ഷമീനയും ഒന്നിച്ചുള്ള ദൃശ്യങ്ങളും പകര്‍ത്തി. ഇവ കാണിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്ത് ആദ്യം 40,000 രൂപ വാങ്ങി. പിന്നീട് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു. ഷമീന തിരുവമ്ബാടിയിലെ യുവാവിന്‍റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഷമീനയെ കോടതിയില്‍ ഹാജറാക്കും.




Sharing is Caring