ചേര്‍ത്തല ഒറ്റമശേരിയില്‍ രണ്ടു യുവാക്കള്‍ ലോറിയിടിച്ച് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ തുമ്പി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് കാട്ടുങ്കല്‍ തൈയ്യില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ്‍ (40), കളത്തില്‍ പാപ്പച്ചന്റെ മകന്‍ സുബിന്‍ (27) എന്നിവരാണ് മരിച്ചത്. ഒറ്റമശേരിക്ക് സമീപം ഇന്നലെ വൈകിട്ട്യാ യിരുന്നു സംഭവം.












