കൊയിലാണ്ടിയിൽ തീവണ്ടിതട്ടി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു


കൊയിലാണ്ടിയിൽ തീവണ്ടിതട്ടി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കുട്ടിയുടെ ഉമ്മൂമ്മ അസ്മ(55)യ്ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലത്ത് ബപ്പന്‍കാട് ഗെയിറ്റിന് സമീപം നേത്രാവതി എക്‌സ്പ്രസ് ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌പോയ കുഞ്ഞിനെ, ഉമ്മൂമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. കുഞ്ഞിന് ബിസ്‌കറ്റ് വാങ്ങുന്നതിന് വേണ്ടി കടയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ആരൂത്താഴ അസ്മലിന്റെയും ഷഫീനയുടെയും മകളാണ് റിസ്‌വാന. ഷഫീനയുടെ ഉമ്മയാണ് അസ്മ. കൊയിലാണ്ടി എസ്.ഐ അശോകന്‍ ഇന്‍ക്വസ്റ്റ് നടത്തി.




Sharing is Caring