യുവതി പ്രവേശന വിവാദങ്ങള്‍ക്കിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദര്‍ശിക്കും

യുവതി പ്രവേശന വിവാദങ്ങള്‍ക്കിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദര്‍ശിക്കും. മകരവിളക്കുത്സവത്തിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് കൂടിയാണ് സംഘം സന്ദര്‍ശനം നടത്തുന്നത് .മകര വിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ശബരിമലയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച ഉപസമിതി എത്തുന്നത്. രാവിലെ 11.30 ഓടെ എത്തുന്ന സംഘം നിലക്കലിലെ പാര്‍ക്കിംഗ് അടക്കമുള്ള ക്രമീകരണങ്ങള്‍ പരിശോധിക്കും. മണ്ഡല കാലത്ത് നിലയ്ക്കലില്‍ പാര്‍ക്കിംഗ് ഏരിയയിലെ സൗകര്യ കുറവ് മൂലം 9 കിലോമീറ്റര്‍ ദൂരത്തില്‍ അയപ്പ ഭക്തരുടെ വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ അകപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മകര വിളക്ക് കാലത്തേക്കായി കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം ഉണ്ടാക്കിയിരുന്നു. ഇതടക്കം നിലയ്ക്കലിലെ മറ്റ് സൗകര്യങ്ങളെല്ലാം സംഘം പരിശോധിക്കും. തുടര്‍ന്ന് പമ്ബയിലും സന്നിധാനത്തും സമിതി നേരിട്ടെത്തി ക്രമീകരണങ്ങള്‍ മനസിലാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *