യുപിയില്‍ വിനോദ യാത്രയ്ക്കുപോയ ഏഴ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു


ഉത്തര്‍പ്രദേശ്: വിനോദയാത്രയ്ക്കുപോയ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര-ലക്‌നൗ ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
സാന്ത് കബീര്‍ കോളെജില്‍ നിന്നും വിനോദ യാത്രയ്ക്ക് പുറപ്പെട്ടവരാണ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ യാത്ര ചെയ്ത ബസ്സ് പാതിവഴിയില്‍ വെച്ച്‌ ഇന്ധനം തീര്‍ന്ന് വഴിയിലാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് റോഡരുകില്‍ ഇറങ്ങിനിന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് സര്‍ക്കാര്‍ ബസ്സ് പാഞ്ഞുകയറുകയായിരുന്നു.


ബസ്സിനടിയില്‍ പെട്ടവര്‍ സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പരുക്കേറ്റ ചിലര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. പരുക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്.സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.




Sharing is Caring