യുപിഎ സര്‍ക്കാരിന്റെ കാലത്തും പാകിസ്താന് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നല്‍ ആക്രമണം നടത്തിയിട്ടുണ്ട് എന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി. പാകിസ്താന് സൈന്യം പ്രകോപനപരമായ നടപടികള്‍ സ്വീകരിക്കുമ്ബോള്‍ ആയിരുന്നു ഇത്തരം മിന്നല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളതെന്നും ആന്റണി പറഞ്ഞു.
സൈന്യം നടത്തിയ ഇത്തരം മിന്നല്‍ ആക്രമണങ്ങളെ യുപിഎ സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്തുണച്ചിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി.













