യുഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്‌കാരം നഷ്ടമായെന്ന് പിണറായി വിജയന്‍


യുഡിഎഫിന്റെ ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്‌കാരം നഷ്ടമായി എന്ന് പിണറായി വിജയന്‍. നിയമവിദ്യാര്‍ഥിനി ജിഷയുടെ നിഷ്ടൂര കൊലപാതകത്തിലൂടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ പേര് ചെകുത്താന്റെ സ്വന്തം നാട് എന്ന നിലയിലേക്ക് മാറി എന്നും പിണറായി കാസര്‍ഗോഡ് പറഞ്ഞു.ജിഷയുടെ കൊലപാതകം നടന്നിട്ട് പതിനാല് ദിവസങ്ങള്‍ പിന്നിടുമ്പോഴും കൊലപാതകികളെ കുറിച്ച യാതോരു വിവരവും പൊലീസിന് ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.




Sharing is Caring