യുഎസ്- ഉത്തരകൊറിയ സമാധാന ഉടമ്പടി; ഇരുമ്പു ദണ്ഡുപോലെ ഉറപ്പുള്ളതെന്ന് പോംപിയോ

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഒപ്പുവെച്ച സമാധാന ഉടമ്പടി ഇരുമ്പു ദണ്ഡു പോലെ ഉറപ്പുള്ളതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. സോളില്‍ വെച്ചായിരുന്നു അദ്ദേഹം യുഎസ്-ഉത്തര കൊറിയ ബന്ധത്തിന്റെ ആഴത്തെ കുറിച്ച്‌ പ്രതിപാദിച്ചത്.

ഇരു രാജ്യങ്ങളും ഒത്തൊരുമയോടെ സഹകരിച്ച്‌ മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കു വെയ്ക്കുകയും ചെയ്തു.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച പൂര്‍ണ വിജയമായിരുന്നു. ട്രംപും കിമ്മും ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടിയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപിലെ സമ്പുര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം ചെയ്ത സമയത്തും ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നപ്പോഴും ഇരു നേതാക്കളും സന്തുഷ്ടരായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് തുടക്കം കുറിക്കുന്നതായിരുന്നു കൂടിക്കാഴ്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *