ചരിത്രം കുറിച്ച്‌ ബ്രീഡ്; സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആദ്യമായി കറുത്തവര്‍ഗ്ഗക്കാരി മേയറാകുന്നു


സാന്‍ഫ്രാന്‍സിസ്‌കോ: ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ മേജറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയാണ് നാല്‍പ്പത്തി മൂന്നുകാരിയായ ബ്രീഡ്.


തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് ലെനോയെ പരാജയപ്പെടുത്തിയാണ് ബ്രീഡ് മേയര്‍ പദവിയിലെത്തുന്നത്. ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ അമ്പത്‌ ശതമാനത്തിലധികം വോട്ടുകള്‍ ബ്രീഡ് നേടി. മുന്‍ മേയര്‍ എഡ് ലീയുടെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിംഗ് മേയറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍. 2020 വരെ ബ്രീഡ് സാന്‍ഫ്രാന്‍സിസ്‌കോയുടെ മേയര്‍ പദവി വഹിക്കും.




Sharing is Caring