യമനിലെ ഡ്രോണ്‍ നിര്‍മാണശാല സഖ്യസേന തകര്‍ത്തു:തുര്‍ക്കി അല്‍മാലിക്കി

റിയാദ്: ഹൂതികളുടെ നേതൃത്വത്തിലൂള്ള ഡ്രോണ്‍ നിര്‍മാണശാല സഖ്യസേന തകര്‍ത്തതായി വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഇറാന്‍ വികസിപ്പിച്ചെടുത്ത അബാബില്‍ ടൈപ് ഡ്രോണുകളാണ് ഹൂതികള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഖ്യസേന വക്താവ്.

കഴിഞ്ഞ ദിവസം യമനില്‍ നിന്ന് അബ്ഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഹൂതികള്‍ ആവര്‍ത്തിച്ചിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നത് തുടരുകയാണ്. അവരുടെ അധഃപതനം എത്രമാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നു. സഖ്യസേനയുടെ ആക്രമണത്തില്‍ ഹൂതികള്‍ ദുര്‍ബലരായിക്കൊണ്ടിരിക്കയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച്‌ പടിഞ്ഞാറന്‍ തീരദേശ മേഖലയില്‍. വടക്കന്‍ അതിര്‍ത്തിയിലെ സഅദ സഖ്യസേനയുടെ സഹായത്തോടെ യമന്‍ സൈന്യം കീഴടക്കി.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനന്‍ ജനതക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. അഞ്ച് ദശലക്ഷം യമനികള്‍ക്ക് കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിന്റെ സഹായം ലഭ്യമാക്കിയതായും കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *