മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എന്‍ഡിഎ വന്‍ മുന്നേറ്റം തുടരുന്നു. നിലവില്‍ 180 സീറ്റുകളില്‍ ബിജെപി-ശിവസേന സഖ്യം ലീഡു ചെയ്യുകയാണ്. യുപിഎയ്ക്ക് ഇവിടെ 88 സീറ്റുകളിലാണ് ലീഡുള്ളത്. മറ്റു കക്ഷികള്‍ 14 മണ്ഡലങ്ങളില്‍ മുന്നില്‍ നില്ക്കുന്നു.
കേവല ഭൂരിപക്ഷത്തിനു വേണ്ടതിലുമധികം സീറ്റുകളില്‍ എന്‍ഡിഎ ലീഡു നേടി. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയില്‍ 145 സീറ്റാണ് വേണ്ടത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ബലത്തിലും കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നതിനാലും തെരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച മട്ടിലാണ് തുടക്കം മുതല്‍ ബിജെപി.