ആനക്കൊമ്ബ് കേസ് ; മോഹന്‍ലാലിന് സമന്‍സ് അയക്കാന്‍ പെരുമ്ബാവൂര്‍ കോടതി ഉത്തരവിട്ടു


കൊച്ചി: രേഖകളില്ലാതെ ആനക്കൊമ്ബ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനും മറ്റു മൂന്നു പേര്‍ക്കും സമന്‍സ് അയക്കാന്‍ പെരുമ്ബാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന് ഹാജരാകാനാണ് ഉത്തരവ്. ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിംഗ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ്. ഗേറ്റില്‍ നയനം വീട്ടില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്‌ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ട്‌മെന്റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍.




Sharing is Caring