മ​ര​ട് ഫ്ളാ​റ്റ് പൊളിക്കൽ :ജുഡീ​ഷല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ക്രെ​ഡാ​യ്

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കാനുള്ള ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് കെട്ടിട നിര്‍മ്മാതാക്കളുടെ സംഘടനയായ ക്രെഡായ്. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ കെട്ടിട നിര്‍മ്മാതാക്കള്‍ മാത്രമല്ല കുറ്റക്കാരെന്നും സത്യം തെളിയിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റി​​യ​​ല്‍ എ​​സ്റ്റേ​​റ്റ് ഡെ​​വ​​ല​​പ്പേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ (ക്രെ​​​ഡാ​​​യ്) ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഫ്‌ളാറ്റ് പൊളിക്കല്‍ ധൃതിപിടിച്ച്‌ നടപ്പാക്കിയാല്‍ അത് പാരിസ്ഥിതികമായി വലിയ ആഘാതമുണ്ടാക്കും. അതിനാല്‍ സമയമെടുത്ത് കൃത്യമായ ആസൂത്രണത്തോടെ മാത്രമെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കാവൂ എന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാനോ അവര്‍ക്ക് നോട്ടീസ് നല്‍കാനോ തയ്യാറാവാതെയാണ് സബ് കമ്മറ്റി സുപ്രീംകോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതെന്നും ക്രെഡായ് ചൂണ്ടിക്കാട്ടി.

വ്യ​​​ക്ത​​​ത​​​യി​​​ല്ലാ​​​ത്ത സി​​ആ​​​ര്‍​​ഇ​​​സ​​​ഡ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍, കോ​​​സ്റ്റ​​​ല്‍ സോ​​​ണ്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ലാ​​​നി​​​ലെ അ​​​പാ​​​ക​​​ത, ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം നി​​​ല​​​നി​​​ല്‍​​​ക്കു​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ല്‍ വ​​​ന്ന മാ​​​റ്റ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണു ഫ്ലാ​​റ്റു​​ക​​ള്‍ പൊ​​ളി​​ക്കു​​ന്ന​​തി​​ലേ​​ക്കു​​ള്ള ദു​​​ര​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. ശ​​​രി​​​യാ​​​യ കോ​​​സ്റ്റ​​​ല്‍ സോ​​​ണ്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ലാ​​​ന്‍ ഇ​​​നി​​​യെ​​​ങ്കി​​​ലും ത​​​യാ​​​റാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ള്‍ ക്രൂ​​​ശി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാ​​മെ​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​റ​​ഞ്ഞു.

മരട് വിഷയം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഒന്നടങ്കം ബാധിച്ചിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി വ്യവസായങ്ങളുണ്ട്. ഇവയെല്ലാം പ്രതിസന്ധി നേരിടുകയാണ്. 231 അനധികൃത നിര്‍മ്മാണങ്ങളുടെ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതെല്ലാം പൊളിച്ച്‌ നീക്കാന്‍ ഉത്തരവിട്ടാല്‍ കേരളത്തിന്റെ ടുറിസ വ്യവസായത്തെ കാര്യമായി ബാധിക്കുമെന്നും ക്രെഡായ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *