![](https://malabarsabdam.com/wp-content/uploads/2018/10/man.jpg)
ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ തമിഴ്നാട്ടില്‍നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ സാധ്യതകള്‍ അവസാനിക്കുന്നു. രാജ്യസഭാ സീറ്റ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടാത്തതിനാല്‍ മറ്റ് സഖ്യകക്ഷികള്‍ക്ക് തന്നെ സീറ്റുകള്‍ നല്‍കാനാണ് ഡിഎംകെ ആലോചിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് ടി.കെ.എസ് ഇളങ്കോവന് പറഞ്ഞു.
സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായി. ഒരു സീറ്റില്‍ എംഡിഎംകെയും രണ്ടെണ്ണത്തില്‍ ഡിഎംകെയും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമില്ലാതെ ഉപതെരഞ്ഞെടുപ്പിനെ നേരിടണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇളങ്കോവന് വ്യക്തമാക്കി.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20230326-WA0071.jpg)
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)