സംസ്ഥാനത്ത് 41 ശതമാനം മഴ കുറഞ്ഞു

സംസ്ഥാനത്ത് 41 ശതമാനം മഴകുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പ്രളയം, എല്‍നിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവ മഴലഭ്യതയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.പ്രളയാനന്തരം മണ്ണിലും, അന്തരീക്ഷത്തിലും ഈര്‍പ്പം കുറഞ്ഞു. ഇത് മഴമേഘങ്ങളെ ദുര്‍ബ്ബലമാക്കി. എല്‍നിനോയോടെ ഭാഗമായി കടലില്‍ ചുടേറിയതും കാലവര്‍ഷക്കാറ്റിന്റെ ഗതിമാറ്റത്തിനും, ശക്തി കുറയാനും കാരണമായി. ഇതോടെ കടലിലെ ന്യൂന മര്‍ദ്ദം മഴയാകുന്നതിനു പകരം ചുഴലിക്കാറ്റായി.

ജൂണില്‍ 398.5 മീല്ലീ മീറ്റര്‍ മഴലഭിക്കേണ്ടിടത്ത് കഴിഞ്ഞ 21 വരെ ലഭിച്ചിരിക്കുന്നത് 236.3 മില്ലി മീറ്റര്‍ മഴയാണ്. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞു. ഏറ്റവും കുറവു മഴ രേഖപ്പെടുത്തിയത് കാസര്‍ഗോഡാണ്.57 ശതമാനം. പതിവിലും വൈകി ജൂണ്‍ 10 ന് എത്തിയ കാലവര്‍ഷം രണ്ടു ദിവസം കഴിഞ്ഞ് വായു ചുഴലിക്കാറ്റിനൊപ്പമാണ് ദൂര്‍ബ്ബലമായത്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍ 97 ശതമാനം മഴയാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ ഭേദപ്പെട്ട മഴലഭിക്കും. എങ്കിലും ഇനി കഴിഞ്ഞ വര്‍ഷത്തെയത്ര മഴ ലഭിക്കില്ല. മഴ കനിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ വരള്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇടുക്കിയില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണുള്ളത്. സംഭരണ ശേഷിയുടെ 14 ശതമാനം മാത്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *